Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Relatives Allege

Alappuzha

യു​വ​തി​യു​ടെ മ​ര​ണം ദു​രൂ​ഹ​ത ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ൾ; മൃ​ത​ദേ​ഹം പ​മ്പാ​ന​ദി​യി​ൽ ക​ണ്ടെ​ത്തി

=ചെ​ങ്ങ​ന്നൂ​ർ: ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണാ​താ​യ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം പ​മ്പാ​ന​ദി​യി​ൽ ക​ണ്ടെ​ത്തി. തി​രു​വ​ൻ​വ​ണ്ടൂ​ർ ആ​വ​ണി​യി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ-​ലീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ധ​ന്യാ​ കൃ​ഷ്ണ (29) യാ​ണ് മ​രി​ച്ച​ത്. പു​ളി​ക്കീ​ഴ് പാ​ല​ത്തി​ന് ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ പ​ടി​ഞ്ഞാ​റു മാ​റി പ​മ്പാ​ന​ദി​യി​ൽ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ സം​സ്കാ​രം ന​ട​ത്തി.

ക​ഴി​ഞ്ഞ ഏ​പ്രി​ൽ 26നാ​ണ് ധ​ന്യ​യെ കാ​ണാ​താ​യ​ത്. ഭ​ർ​തൃ​വീ​ടാ​യ ചെ​ട്ടി​കു​ള​ങ്ങ​ര​യി​ൽനി​ന്ന് ജോ​ലി​സ്ഥ​ല​മാ​യ തി​രു​വ​ല്ല മെ​ഡി​ക്ക​ൽ മി​ഷ​ൻ ആ​ശു​പ​ത്രി​യി​ലേ​ക്കു നൈ​റ്റ് ഡ്യൂ​ട്ടി​ക്കാ​യി പോ​യ​താ​യി​രു​ന്നു. മാ​വേ​ലി​ക്ക​ര പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ൽനി​ന്ന് ഭ​ർ​ത്താ​വ് ര​ഞ്ജു ബി. ​പി​ള്ള​യാ​ണ് ധ​ന്യ​യെ ബ​സ് ക​യ​റ്റിവി​ട്ട​തെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.

എ​ന്നാ​ൽ, ആ​ശു​പ​ത്രി​യി​ൽ എ​ത്തേ​ണ്ട സ​മ​യം ക​ഴി​ഞ്ഞി​ട്ടും ധ​ന്യ​യെ കാ​ണാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ര​ഞ്ജു ആ​ശു​പ​ത്രി​യി​ൽ അ​ന്വേ​ഷി​ക്കു​ക​യും ഫോ​ൺ സ്വി​ച്ച് ഓ​ഫ് ആ​ണെ​ന്ന് ബ​ന്ധു​ക്ക​ളെ അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലും മ​റ്റും തെര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.

ധ​ന്യ​യു​ടെ മ​ര​ണ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​ത​യു​ണ്ടെ​ന്നും കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ബ​ന്ധു​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു​സം​ബ​ന്ധി​ച്ച് മാ​വേ​ലി​ക്ക​ര, ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സി​ൽ കു​ടും​ബം പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. മ​ക​ൾ: ദ​ർ​ഷി​ത (6). സ​ഹോ​ദ​രി: ദി​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ.

Latest News

Corehub Up